23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
November 16, 2024
October 27, 2024
September 29, 2024
September 28, 2024
September 26, 2024
September 24, 2024
September 14, 2024
July 6, 2024
June 30, 2024

തമിഴ്‌നാടിന് തന്നുതീര്‍ക്കാനുള്ള 20,860.40 കോടി രൂപ ഉടന്‍ വേണം; കേന്ദ്രത്തോട് സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2022 4:03 pm

കേന്ദ്രം തമിഴ്‌നാടിന് നല്‍കാനുള്ള കുടിശ്ശിക തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.ജിഎസ്ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കുടിശ്ശികകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ നിന്നുള്ള കുടിശ്ശിക 20,860.40 കോടി രൂപയാണെന്നും അതില്‍ ജിഎസ്ടി നഷ്ടപരിഹാരം 13,504.74 കോടി രൂപയാണെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു.കൊവിഡ് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍, നിലവില്‍ കൊവിഡ് സാഹചര്യം സാധാരണനിലയില്‍ ആയിട്ടും തമിഴ്നാട് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം’ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ നവീകരിക്കുന്നതിനും ജനങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അധിക ചെലവ് സംസ്ഥാനത്തിന് ആവശ്യമായി വന്നെന്നും അദ്ദേഹം പറഞ്ഞു.തരാനുള്ള കുടിശ്ശികയില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാര കുടിശ്ശികയാണ് ഏറ്റവും ഉയര്‍ന്നതതെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: 20,860.40 crore to be paid to Tamil Nadu imme­di­ate­ly; Stal­in to the center

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.