26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

Janayugom Webdesk
ഉത്തരകാശി
June 5, 2022 10:49 pm

ഉത്തരാഖണ്ഡിലെ ഉത്തരകാശി ദാംതയ്ക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് 28 തീർത്ഥാടകരുമായി യമുനോത്രിയിലേക്ക് പോവുകയായിരുന്നു ബസ്.

പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രക്ഷാപ്രവർത്തനവും വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും മൃതദേഹങ്ങൾ മധ്യപ്രദേശിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

Eng­lish summary;22 killed as bus turned into deep

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.