2 May 2024, Thursday

Related news

April 28, 2024
April 27, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024

26‑കാരിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പേര്‍ അറസ്റ്റില്‍

Janayugom Webdesk
റാഞ്ചി
October 24, 2022 1:49 pm

ഐടി ജീവനക്കാരിയെ 26‑കാരി കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡില്‍ വെസ്റ്റ് സിങ്ഭും ജില്ലയിലെ ചായ്ബാസയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പ്രതികള്‍ പൊലീസിന്റെ പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

പ്രമുഖ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ സുഹൃത്തിനോടൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു. ഒരു സംഘം ആളുകള്‍ ഇവരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ആക്രമിക്കപ്പെട്ടതിനുശേഷം തിരികെ നടക്കുമ്പോള്‍ പെണ്‍കുട്ടി പോലീസ് വാഹനത്തിന് മുന്‍പില്‍ പെടുകയും നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലിസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: 26-year-old girl gang-raped: Sev­en peo­ple, includ­ing two minors, arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.