5 March 2026, Thursday

Related news

February 17, 2026
February 16, 2026
January 3, 2026
August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023

ഭക്ഷ്യവിഷബാധ, 27 പേര്‍ ആശുപത്രിയില്‍ ; പറവൂരിലെ മജ്‌ലിസ് ഹോട്ടല്‍ പൂട്ടിച്ചു

Janayugom Webdesk
കൊച്ചി
January 17, 2023 4:37 pm

കൊച്ചിയിലെ പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സതേടി. നോര്‍ത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചു.

ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എംഇഎസ് കോളേജ് വിദ്യാര്‍തഥികളാണ്. ഛര്‍ദ്ദിയും വയറുവേദനയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മജ്‌ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ളവ കഴിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇക്കാര്യം നഗരസഭയെ അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: 27 peo­ple got food poi­son­ing in Paravur
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.