20 June 2025, Friday
KSFE Galaxy Chits Banner 2

Related news

August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023
March 7, 2023
February 14, 2023
February 9, 2023

വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളത്തെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 10 പേര്‍ ചികിത്സയില്‍

Janayugom Webdesk
കൊച്ചി
January 10, 2024 12:24 pm

എറണാകുളം കളമശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലിനെതിരെയാണ് പരാതി. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.

Eng­lish Sum­ma­ry: kuzhu­man­di from restau­rant 10 peo­ple under treat­ment due to food poisoning
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.