21 February 2025, Friday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 17, 2025
February 17, 2025
February 16, 2025
February 15, 2025
February 14, 2025
February 8, 2025
February 8, 2025
February 5, 2025
February 4, 2025

27 പേര്‍ ഒരു ഓട്ടോയില്‍ യാത്ര ചെയ്തു; പൊലീസ് പിടിച്ച വീഡിയോ വൈറല്‍

Janayugom Webdesk
July 11, 2022 2:43 pm

27 പേര്‍ ഒരു ഓട്ടോയില്‍ യാത്രചെയ്ത് പൊലീസ് പിടിച്ച വീഡിയോ വൈറലാകുന്നു. അമിതമായി ആളെ കൊണ്ടുവരുന്നത് കണ്ട പൊലീസുകാരന്‍ ഓട്ടോ നിര്‍ത്തിച്ച ശേഷം യാത്രക്കാരെ ഓരോന്നായി എണ്ണുന്ന വീഡിയോയാണ് വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ആറ് പേര്‍ യാത്ര ചെയ്യാവുന്ന ഓട്ടോയില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് കയറിയത്. പുറമെ ഡ്രൈവറും, വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

https://twitter.com/socialgreek1/status/1546199336186290176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546199336186290176%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsocialgreek1%2Fstatus%2F1546199336186290176%3Fref_src%3Dtwsrc5Etfw

ഫത്തേപൂരിലെ ബിന്ദ്കി കോട്വാലിക്ക് സമീപം ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഓട്ടോ പരിശോധനക്കായി നിര്‍ത്തിച്ചത്. കൈകാട്ടിയിട്ടും നിര്‍ത്താതെ പോയവാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒടുവില്‍ യാത്രക്കാരോട് ഇറങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍, രണ്ട് ഡസനിലധികം ആളുകളാണ് ഓട്ടോയില്‍ നിന്നിറങ്ങിയത്. ഓട്ടോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; 27 peo­ple trav­eled in an auto; caught by the police The video has gone viral

You may also like this video;

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം എന്തിന് വേണ്ടി ? | WORLD AT A GLANCE

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.