29 June 2024, Saturday
KSFE Galaxy Chits

തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ നിന്നും 277 പേരെ രക്ഷപ്പെടുത്തി; 11 യാത്രക്കാരെ കാണാതായി

Janayugom Webdesk
അഥീന
February 19, 2022 8:37 am

മെഡിറ്ററേനിയന്‍ കടലില്‍ തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 277 പേരെ ഗ്രീക്ക് തീരസംരക്ഷണസേന രക്ഷപ്പെടുത്തി. 11 യാത്രക്കാരെ കാണാതായി.
പടിഞ്ഞാറന്‍ ഗ്രീസിലെ വലിയ തുറമുഖമായ ഇഗൗമെനിറ്റ്‌സയില്‍ നിന്ന് ഇറ്റലിയിലെ ബ്രിന്ദ്‌സിയിലേക്ക് പോവുകയായിരുന്ന യൂറോഫെറി ഒളിമ്പിയ എന്ന ഇറ്റാലിയന്‍ കപ്പലാണ് അത്യാഹിതത്തില്‍പ്പെട്ടത്. യാത്രക്കപ്പലായതിനാല്‍ ഗാരിജില്‍ 150 ലേറെ വാഹനങ്ങളുമുണ്ടായിരുന്നു. ഇവയും കത്തിയമര്‍ന്നു.

Eng­lish sum­ma­ry; 277 res­cued from ship­wreck; 11 pas­sen­gers are missing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.