24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാര്‍ 30 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് ജീവനക്കാര്‍ അറസ്റ്റില്‍

Janayugom Webdesk
July 23, 2022 12:06 pm

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാര്‍ 30 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍. സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെല്ലാം റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്.

മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.27-ഓടെയാണ് യുവതി ഫോണില്‍വിളിച്ച് പൊലീസിനെ പരാതി അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Eng­lish sum­ma­ry; 30-year-old woman gang-raped by staff at rail­way sta­tion; Four employ­ees were arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.