20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 12, 2024
September 12, 2024
September 9, 2024
September 9, 2024
September 9, 2024
September 4, 2024
May 2, 2024
January 21, 2024
August 31, 2023

3000 സ്നേഹാരാമങ്ങൾ നാടിന് സമർപ്പിക്കുന്നു: ഉദ്ഘാടനം 24 ന്

സ്വന്തം ലേഖിക
തിരുവനന്തപുരം
January 21, 2024 9:26 am

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾക്ക് കീഴിൽ ഒരുക്കിയ സ്നേഹാരാമങ്ങളുടെ സംയുക്തസമർപ്പണം 24ന് നടക്കും. ഗവ.വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങില്‍ രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സ്നേഹാരാമങ്ങൾ (പൂർത്തിയായ 2740ഉം പ്രവൃത്തി അന്തിമ ഘട്ടത്തിലുള്ള 260ഉം അടക്കം) നാടിന് സമർപ്പിക്കും.

സപ്തദിന ക്യാമ്പുകളുടെ പ്രധാന പ്രൊജക്ടും ഈ വർഷം സ്നേഹാരാമങ്ങൾ ആയിരുന്നു. 3000 സ്നേഹാരാമങ്ങൾ ഒരുക്കുന്ന പദ്ധതിയിൽ 2740 എണ്ണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 260 എണ്ണത്തിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ യാഥാർത്ഥ്യമാക്കിയത്. കേരളത്തിലെ 3000 കേന്ദ്രങ്ങളെ സ്നേഹാരാമങ്ങളാക്കാൻ തിരഞ്ഞെടുത്ത്, 3500 എൻഎസ്എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണിപ്പോൾ പദ്ധതിയിൽ. എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലും സംസ്ഥാന‑ജില്ലാ എൻഎസ്എസ് ഓഫിസുകളുടെ ഏകോപനത്തിലുമാണിത്. കലാലയങ്ങളിലെ മറ്റു വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത്‌ സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവ പദ്ധതിക്ക് സഹകരണം നല്‍കുന്നുണ്ട്.
ഓരോ എൻഎസ്എസ് യൂണിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ്‌ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

എൻഎസ്എസ് യൂണിറ്റുകൾ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും, ദത്ത് ഗ്രാമങ്ങളിലും ആണ്‌ സ്നേഹാരാമങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. എൻഎസ്എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്കരണത്തിൽ പൗരോത്തരവാദിത്തങ്ങളെക്കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹിക മാറ്റത്തിൽ ചാലക ശക്തിയാക്കി മാറ്റുക എന്നതു കൂടിയാണ് ക്യാമ്പയിന്റെ പ്രസക്തിയെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Summary:3000 Sne­harams are ded­i­cat­ed to the nation: Inau­gu­ra­tion on 24th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.