22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 5, 2024
October 3, 2024
July 31, 2024
July 31, 2024
March 13, 2024
March 3, 2024
October 22, 2023
October 18, 2023
October 11, 2023

കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി കൈമാറി

Janayugom Webdesk
തിരുവനന്തപുരം
March 13, 2024 11:37 pm

കെഎസ് എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത തുകയായ 35 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ പ്രവർത്തനം വിപുലീകരിക്കപ്പെടുന്നതായി ധനമന്ത്രി പറഞ്ഞു. 

മുൻവർഷങ്ങളിലേത് അടക്കം 105 കോടി രൂപയാണ് ലാഭവിഹിതമായി ഈ വർഷം കമ്പനി സർക്കാരിന് കൈമാറിയത്. പുറമെ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ 114.51 കോടി രൂപയും നൽകി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായകരമായ ചെറിയ ചിട്ടികൾക്ക് മുൻഗണന നൽകുന്നു. ഇതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ചിട്ടിയുടെ ഗുണഫലം എത്തിച്ചു. മിതമായ പലിശ നിരക്കിൽ നിരവധി വായ്പാ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ വായ്പാ-നിക്ഷേപ അനുപാതത്തിൽ എട്ട് ശതമാനം വർധന നേടാനായി. 

ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കമ്പനി പ്രവർത്തനം വിപുലപ്പെടുത്തുകയാണ്. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ അറ്റമൂല്യം 1134 കോടി രൂപയായി ഉയർന്നു. അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തി. ‘കെഎസ്എഫ്ഇ പവർ ആപ്പ്’ എന്ന മൊബൈൽ ആപ്പ് ലക്ഷക്കണക്കിന് ഇടപാടുകാർക്ക് സഹായകരമാകുന്നുണ്ട്. 2021 മെയ് മുതൽ 2016 പേർക്ക് പിഎസ്‌സി വഴി കെഎസ്എഫ്ഇയിൽ നിയമന ഉത്തരവ് നൽകി. ഇതിൽ 1652 പേർ ഈ സർക്കാർ വന്നതിനുശേഷം ജോലിയിൽ പ്രവേശിച്ചതായും ധനമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: 35 crores as KSFE div­i­dend hand­ed over

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.