23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 11, 2024
June 4, 2024
May 6, 2024
May 2, 2024
February 8, 2024
December 22, 2023
December 10, 2023
November 7, 2023
September 28, 2023
August 31, 2023

ഒമിക്രോണ്‍; വിവിധ രാജ്യങ്ങളില്‍ നിന്ന് ഒഡിഷയിലെത്തിയത് 380 പേര്‍

Janayugom Webdesk
ഭുവനേശ്വര്‍
December 2, 2021 6:16 pm

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒഡിഷയിലെത്തിയത് 380 പേർ. തിരിച്ചെത്തിയവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ്-19 നെഗറ്റീവായെങ്കിലും, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകൾ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരും. ഇവരെ എട്ടാം തീയതി വീണ്ടും പരിശോധിക്കുമെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ നിരഞ്ജൻ മിശ്ര അറിയിച്ചു.

ഡെൽറ്റാ വകഭേദത്തെക്കാൾ അധിക വ്യാപനശേഷിയുള്ള ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് ദക്ഷിണ ആഫ്രിക്കയിലാണ്. നിലവിൽ 26 രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്.

eng­lish sum­ma­ry; 380 Peo­ple Recent­ly Returned to Odisha from Omi­cron-hit Nations

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.