കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് പോലും ഐസ്ക്രീം നാവിന് തുമ്പില്‍ രൂചി പകരും. നല്ല തണുപ്പന്‍ ഐസ്ക്രീമുകള്‍ നുണഞ്ഞു കഴിക്കാന്‍ ആഗ്രിക്കാത്തവരായിട്ട് ആരാണ് ഉളളത്. കടകളില്‍ പല നിറത്തിലും രുചിയിലും എത്തുന്ന ഐസ്ക്രീമുകള്‍ക്ക് എന്നും ഏറെ ടിമാന്ഡാണ്. പത്തു രൂപ മുതല്‍ വിലവരുന്ന ഐസ്ക്രീമുകള്‍ക്ക് 1000 രൂപ വില കടന്നിരിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.എന്നാല്‍ ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീമിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഗോള്‍ഡന്‍ ഐസ്ക്രീം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്. അവയുടെ മുകളില്‍ ഭക്ഷ്യയോഗ്യമായ സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു. ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിലാണ് ഐസ്ക്രീം പൊതിഞ്ഞെടുക്കുന്നത്. ഇവിടെ എത്തി ഐസ്ക്രീം ഒന്ന് രുചിച്ചു നോക്കണമെങ്കില്‍ ടാക്സ് ഉൾപ്പെടാതെ 500 രൂപ വില നല്‍കണമെന്ന് മാത്രം.
ENGLISH SUMMARY:24 carat gold plate; The price of viral ice cream is shocking
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.