May 25, 2023 Thursday

Related news

May 25, 2023
May 22, 2023
January 28, 2023
August 30, 2022
August 7, 2022
July 22, 2022
July 11, 2022
January 21, 2022
September 26, 2021
June 10, 2021

സഹപ്രവർത്തകരുടെ സമ്മാനം വൈറലായി: കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും

Janayugom Webdesk
കൽപറ്റ
May 25, 2023 8:43 pm

വയനാട്ടിൽ മാധ്യമ പ്രവർത്തകനായ കൂട്ടുകാരന്റെ കല്യാണത്തിന് സുഹൃത്തുക്കൾ തയ്യാറാക്കി സമ്മാനിച്ച സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വൈറാലക്കിയതോടെ താര പരിവേഷത്തിലാണ് വിവാഹത്തിനൊരുങ്ങുന്ന അവനീതും. ഈ കുഞ്ഞു വീഡിയോ “നാങ്കള കല്ല്യാണാഞ്ചു . രണ്ട് ദിവസം കൊണ്ട് സമൂഹ മാധ്യമങളിൽ വൈറലായിക്കഴിഞ്ഞു. രാഹുൽ ഗാന്ധി എംപി ആയ ശേഷം ആദ്യമായി ഉദ്ഘാടനം നിർവ്വഹിച്ച ന്യൂസ് പ്യൂപ്പിൽ എന്ന ഓൺലൈൻ ചാനൽ നടത്തുന്ന അവനീത് വയനാട്ടിലെ ഗോത്രവിഭാഗത്തിലെ പണിയ വിഭാഗത്തിൽ ഈ രംഗത്തെ ആദ്യ മാധ്യമ പ്രവർത്തകൻ കൂടിയാണ്.

പണിയ ഭാഷയിൽ “നാങ്കള കല്ല്യാണാഞ്ചു“എന്നാൽ ഞങ്ങളുടെ കല്യാണമാണ് എന്നാണ് അർത്ഥം. വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിലെ തനത് ആചാരങ്ങൾ പകർത്തി കൊണ്ടാണ് അവനീതിന്റെയും അഞ്ജലിയുടെയും വിവാഹത്തിന്റെ സേവ് ഡേറ്റ് വീഡിയോ ” നാങ്കള കല്യാണാഞ്ചു” എന്ന പേരിൽ സഹപ്രവർത്തകർ ഒരുക്കിയത്. വയനാട്ടിലെ വലിയ ഗോത്ര സമുദായമായ പണിയസമുദായത്തിന്റെ തനത് ആചാരങ്ങൾ പലതും ഇന്ന് അന്യം നിന്ന് പോകുന്ന സാഹചര്യത്തിലാണ് ഇവയെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി അവനീതും കൂട്ടുകാരും ഇത്തരമൊരു സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയത്.

ഫോട്ടോ ഗ്രാഫറും ഡ്രോൺ പൈലറ്റുമായ പ്രശാന്ത് വയനാടാണ് ക്യാമറ ചെയ്തിട്ടുള്ളത്. രാജിത്ത് വെള്ളമുണ്ടയുടേതാണ് സ്ക്രിപ്റ്റ്.കെൻഡ് മീഡിയ എഡിറ്റിംഗ് നിർവ്വഹിച്ചു. ഗോത്രാചാരങ്ങളുടെ പശ്ചാത്തലത്തിൽ തനത് വേഷവിധാനങ്ങളുമായാണ് വരനും വധുവും ബന്ധുക്കളും ഉൾപ്പെടെ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കാടിൻറെ പശ്ചാത്തലത്തിൽ കാവുകളുടെ പശ്ചാത്തലത്തിൽ തുടിയും ചീനയുമുപയോഗിച്ചുള്ള വാദ്യമേളങ്ങളും ദൃശ്യങ്ങൾക്ക് മിഴിവേകുന്നുണ്ടു. മെയ് 29നാണ് വെള്ളമുണ്ട സ്വദേശിയായ അവനീതിന്റെയും ചീരാൽ സ്വദേശിനിയായ അഞ്ജലിയുടെയും വിവാഹം മാനന്തവാടി വള്ളിയൂർക്കാവിൽ വച്ച് നടക്കുന്നത്.

Eng­lish Sum­ma­ry; Col­leagues’ gift goes viral: Avneet and Anjali in pre-wed­ding makeovers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar Log Out