23 January 2026, Friday

Related news

January 22, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 13, 2026
January 10, 2026
January 10, 2026
January 6, 2026
January 6, 2026

ബംഗ്ലദേശിൽ 40 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Janayugom Webdesk
ധാക്ക
January 5, 2026 9:30 pm

ബംഗ്ലദേശിൽ 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് സംഭവം. കൂടാതെ ഇവരെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യം പരാതിപ്പെടാൻ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

രണ്ടര വർഷം മുൻപ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയില്‍ യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിൻ എന്നയാളിൽനിന്നുമാണ് ഇതു വാങ്ങിയത്. എന്നാൽ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാൻ തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേർന്നു യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങൾ പകർത്തിയതെന്ന് അക്രമത്തിന് ഇരയായ സ്ത്രീ പൊലീസിനു നൽകിയ പരാതിയില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.