നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. ഇന്നു പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റഷീദ (33)യാണ് പിടിയിലായത്.
932 ഗ്രാം സ്വർണമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ചെയിൻ, വള എന്നീ ആഭരണങ്ങളായി വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 47 ലക്ഷം രൂപ വില വരും. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
english summary; 47 lakh gold under clothing; Woman arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.