11 May 2024, Saturday

Related news

May 10, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 1, 2024
April 26, 2024
April 26, 2024

കെഎസ്ആർടിസിക്ക് 50 കോടി; സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

Janayugom Webdesk
കൊച്ചി
September 1, 2022 10:10 pm

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവിതരണത്തിന് 50 കോടി രൂപ നൽകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഈ തുക കൊണ്ട് കുടിശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് നൽകണമെന്നും കോടതി നിർദേശിച്ചു. സിംഗിൾബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ വിധി പറയാനായി മാറ്റി.
ശമ്പളവിതരണത്തിന് സർക്കാർ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാലനിർദേശം. 

ശമ്പളം മുടങ്ങാതെ നൽകണമെന്ന ജീവനക്കാരുടെ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്പ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസി സർക്കാരിന്റെ മറ്റ് കോർപറേഷനുകളെപ്പോലെ ഒരു കോർപറേഷൻ മാത്രമാണ്, അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാരിന്റെ വാദം. 

Eng­lish Summary:50 crore to KSRTC; The gov­ern­ment informed the High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.