നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളിലെ വിതരണ ശൃംഖല കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ 521.20 കോടി രൂപയുടെ ഭരണാനുമതി മന്ത്രിസഭാ യോഗം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ കുടിവെള്ള വിതരണ പദ്ധതികള്‍ക്കുള്ള തുകയാണ് മന്ത്രിസഭാ യോഗത്തില്‍ ഭരണാനുമതി നല്‍കിയത്.
കൊയിലാണ്ടി മുനിസിപ്പാലിറ്റി, തൊടുപുഴ മുനിസിപ്പാലിറ്റി, താനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ 10 പദ്ധതികളാണ് തയാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്.
English summary; 521 crore for drinking water supply: Roshi Augustine
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.