തോല്‍വികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരുമാനത്തിലും വന്‍ ഇടിവ്. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനം 58 ശതമാനം ഇടിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, കോണ്‍ഗ്രസിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 682.2 കോടി രൂപയില്‍ നിന്ന് 285.7 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പാര്‍ട്ടിയുടെ ചെലവ് 998.15 കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 209 കോടി രൂപയായി കുറഞ്ഞു.
2018–19 വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വരുമാനം 918 കോടി രൂപയായിരുന്നു. ഇതിനു ശേഷം പാര്‍ട്ടിയുടെ വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും കൂപ്പണുകളിലൂടെയാണ്. ഇതില്‍ നിന്ന് 156.9 കോടി രൂപ ലഭിച്ചതായി പാര്‍ട്ടി അറിയിച്ചു. ഗ്രാന്റുകളിലൂടെയും സംഭാവനകളിലൂടെയും 95.4 കോടി രൂപയും അംഗത്വ ഫീസ് ഇനത്തില്‍ 20.7 കോടി രൂപയും ലഭിച്ചതായാണ് കണക്ക്.
English Summary:58 percent decline in Congress revenue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.