26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024

മദ്യത്തില്‍ മിക്സ് ചെയ്തത് ബാറ്ററി വെള്ളം; ഇടുക്കിയില്‍ 62 കാരന് ദാരുണാന്ത്യം

Janayugom Webdesk
തോപ്രാംകുടി
September 9, 2023 3:12 pm

മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച 62 കാരന് ദാരുണാന്ത്യം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ എന്നയാളാണ് മരിച്ചത്. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വിദേശ മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുപ്പി മാറിപ്പോയതിനേ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Sum­ma­ry: 62 year old man dies after acci­dent­ly con­sumes alco­hol mix­ing bat­tery water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.