10 May 2024, Friday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
February 18, 2024
January 29, 2024
January 13, 2024
January 11, 2024
December 2, 2023

ബിഹാറില്‍ സംവരണം 65 ശതമാനം

Janayugom Webdesk
പട്ന
November 9, 2023 11:13 pm

ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റ് പിന്നാക്ക വിഭാഗം(ഒബിസി), അതി പിന്നാക്ക വിഭാഗം (ഇബിസി) എന്നിവര്‍ക്കുള്ള സംവരണം ഉയര്‍ത്തുന്നത് സംബന്ധിച്ച ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

ജാതി സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഇതോടെ സംസ്ഥാനത്തെ ആകെ സംവരണം 65 ശതമാനമായി ഉയര്‍ന്നു. 50 ശതമാനം സംവരണം എന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് തീരുമാനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പുവച്ചാല്‍ ബില്‍ നിയമമാകും.

ഭേദഗതിയനുസരിച്ച് എസ്‌സി വിഭാഗത്തിന് 20 ശതമാനം, ഒബിസി 18, ഇബിസി 25, എസ്‌ടി രണ്ട് ശതമാനവും സംവരണം കൂടുതലായി ലഭിക്കും. നിലവില്‍ ഇബിസി-18 ശതമാനം, ഒബിസി-12 ശതമാനം, എസ്‌സി-16 ശതമാനം, എസ‌്ടി-ഒരു ശതമാനം എന്നിങ്ങനെയാണ് സംവരണം. അതേസമയം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം റദ്ദാക്കി.
കേന്ദ്ര സര്‍ക്കാര്‍ 10ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ സംവരണം 75 ശതമാനം വരും.

Eng­lish Summary:65 per­cent reser­va­tion in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.