26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 12, 2024
July 9, 2024
July 4, 2024
July 3, 2024
June 30, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബീഹാറില്‍ മദ്രസകളും, പള്ളികളും ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷിണി ഉയര്‍ത്തുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2023 12:01 pm

ബീഹാറില്‍ മദ്രസകളും,പള്ളികളും ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷിണി ഉയര്‍ത്തുന്നതായി കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. അനധികൃത മദ്രസകളും മസ്ജിദുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഹാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കുറ്റപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി, ഇരുവരും പ്രീണനം നടത്തുകയാണ് ഇവിടെ അനധികൃത മദ്രസകളും മസ്ജിദുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതായി തോന്നുന്നതായും സിങ് പറയുന്നു.

നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും അതിർത്തി പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ 18 ശതമാനമാണെങ്കിലും ഈ പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെന്നും നിരോധിത സംഘടനയായ പിഎഫ്ഐക്ക് സംസ്ഥാനത്തുടനീളം ശക്തമായ സാന്നിധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യം ഗൗരവമായി എടുത്തില്ലെങ്കിൽ ബിഹാറിലെ ജനങ്ങളുടെ സമ്പത്തിനും വിശ്വാസത്തിനും വലിയ ഭീഷണി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാറും ലാലുവും മാത്രമാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം അനധികൃത മദ്രസകളുടെ വിശദാംശങ്ങളുണ്ടെങ്കിൽ പട്ടിക പുറത്തുവിടണമെന്ന് ജെഡിയു കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. അനധികൃത മദ്രസകൾ എന്നതുകൊണ്ട് എന്താണ് കേന്ദ്രമന്ത്രി ഉദ്ദേശിക്കുന്നത്, സ്വാതന്ത്ര്യ സമരത്തിൽ മദ്രസകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണം,’മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെം വക്താവും എംഎൽസിയുമായ നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
Union Min­is­ter Giri­raj Singh says madras­sas and mosques pose threat to inter­nal secu­ri­ty in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.