23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഒരു വർഷത്തിനിടെ നല്കിയത് 67,069 പട്ടയം

* 70,000 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി
* മൂന്നു വര്‍ഷത്തിനകം ഭൂരഹിതരില്ലാത്ത കേരളം: മുഖ്യമന്ത്രി
Janayugom Webdesk
തൃശൂര്‍
May 14, 2023 9:50 pm

മൂന്നുവർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനം തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
62,100 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. 2023ഓടെ ലക്ഷ്യം പൂർത്തീകരിക്കും. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം 40,000 പട്ടയം നല്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 67,069 പേരെ ഭൂമിയുടെ അവകാശികളാക്കാൻ കഴിഞ്ഞു. രണ്ടുവർഷത്തിനിടെ 1,21,604 പട്ടയം വിതരണം ചെയ്തു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പട്ടയം ലഭിക്കാത്ത ആളുകളുടെ പട്ടിക തയ്യാറാക്കുകയാണ്. പട്ടയ മിഷൻ വഴി, പട്ടയങ്ങൾ നല്കാനുള്ള നടപടിയും സ്വീകരിച്ച് വരികയാണ്.
ചരിത്രത്തിൽ ആദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ കേരളത്തിലെ 15 വില്ലേജുകളിൽ ജൂലൈ മാസത്തോടെ നിലവിൽ വരുമെന്ന് ചടങ്ങിൽ അധ്യക്ഷനായ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സംയുക്ത പോർട്ടലായ എന്റെ ഭൂമി വഴി അർഹരായ എല്ലാവർക്കും പട്ടയ മിഷനിലൂടെ ജൂണിൽ പട്ടയം നല്കും. അനധികൃതമായും അനർഹമായും കൈവശം വയ്ക്കുന്ന ഭൂമി പിടിച്ചെടുത്ത് അർഹരായ ഭൂരഹിതർക്ക് നല്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും റവന്യൂമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളായി. തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ പി ബാലചന്ദ്രൻ, വി ആർ സുനിൽകുമാർ, എ സി മൊയ്തീൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.

eng­lish sum­ma­ry; 67,069 pat­tayas were issued dur­ing one year
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.