5ജിയെ വെല്ലാന്‍ 2024ല്‍ 6ജി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി. അതേസമയം രാജ്യത്ത് ഇതുവരെ 5ജിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ രാജ്യത്ത് 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് ഒരു ഓണ്‍ലൈന്‍ വെബിനാറിലൂടെ അദ്ദേഹം അറിയിച്ചത്. ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും 6ജി പ്രാവര്‍ത്തികമാക്കാനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്. നെറ്റ്വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ടെലികോം സോഫ്റ്റ്വെയറുകളും ഇന്ത്യയിൽ നിർമിച്ച ടെലികോം ഉപകരണങ്ങളുമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ എത്തിക്കാന്‍ കഴിയുന്ന ടെലികോം നെറ്റ്വർക്കുകൾ ആയിരിക്കും അവ. 2022ല്‍ സ്വദേശീയമായ 5G അവതരിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നും സൂചനകള്‍ മാത്രമാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.
ENGLISH SUMMARY:6G will be introduced in the tech world by 2024
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.