22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 9, 2024
November 5, 2024
September 13, 2024
September 8, 2024
May 28, 2024
April 15, 2024
February 26, 2024
November 24, 2023
January 2, 2023

അണലിയുടെ കടിയേറ്റതിന് നഷ്ടപരിഹാരം 70,000 രൂപ

Janayugom Webdesk
July 9, 2022 9:00 am

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാലത്തില്‍ അണലിയുടെ കടിയേറ്റതിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. നായരമ്പലം മേടക്കല്‍ അതുലിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2019ല്‍ വീട്ടുമുറ്റത്ത് വച്ചാണ് അതുലിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് 15 ദിവസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്തു കൊണ്ടാണ് ജില്ലാ ലീഗല്‍ അതോറിറ്റി സര്‍വീസസ് അതോറിറ്റി മുന്‍പാകെ ഹര്‍ജി നല്‍കിയത്. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എന്‍ രഞ്ജിത്ത് കൃഷ്ണന്‍, അഭിഭാഷകനായ ലൈജോ പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുന്‍പാകെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.

Eng­lish sum­ma­ry; 70,000 com­pen­sa­tion for snake bite

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.