March 31, 2023 Friday

Related news

March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 30, 2023
March 24, 2023
March 24, 2023
March 21, 2023
March 20, 2023
March 20, 2023

വിഷപ്പാമ്പുമായി പുതുവര്‍ഷാഘോഷം; കടിയേറ്റ് യുവാവ് മരിച്ചു

Janayugom Webdesk
ചെന്നൈ
January 2, 2023 3:01 pm

പുതുവര്‍ഷാഘോഷത്തിനിടെ വിഷപ്പാമ്പുമായി കളിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ കടലൂർ സ്വദേശിയായമണികണ്ഠനാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുകയായിരുന്ന മണികണ്ഠൻ അതുവഴി ഇഴഞ്ഞുവന്ന പാമ്പിനെ കൈയ്യിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ കൈയിലുയര്‍ത്തിയും നാട്ടുകാര്‍ക്കുനേരെ വീശി ഭീതി പരത്തുകയുമായിരുന്നു.

എന്നാല്‍ കടിയേറ്റ മണികണ്ഠന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് സഞ്ചിതുറന്ന കൂട്ടുകാരന്‍ കപിലനെയും പാമ്പു കടിച്ചു. കപിലന്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Sum­ma­ry: Tamil Nadu man dies of snake bite
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.