23 January 2026, Friday

Related news

January 23, 2026
January 23, 2026
January 21, 2026
January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026

പത്തനംതിട്ടയിൽ 77കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Janayugom Webdesk
പത്തനംതിട്ട
November 2, 2025 3:48 pm

അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് രത്നമ്മയെ(77) മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
രത്നമ്മയ്ക്ക് രണ്ട് മക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ ഡൽഹിയിലുമാണ്. മക്കൾ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അടുത്ത വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ രത്നമ്മയെ കണ്ടെത്തിയത്. പിന്നാലെ അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു. 

പൊലീസ് പരിശോധനയിൽ മരിച്ച രത്നമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും ആരോപണം. അടൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.