24 January 2026, Saturday

Related news

December 29, 2025
December 6, 2025
October 14, 2025
August 12, 2025
November 19, 2024
September 14, 2024
April 5, 2024
October 29, 2023
January 31, 2023

ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 8പേര്‍ മരിച്ചു; 30പേര്‍ക്ക് പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2024 11:15 am

ആന്ധ്രയില്‍ ട്രക്കും ‚സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ച് 8പേര്‍മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു.ചിറ്റൂര്‍-ബംഗളൂരു ദേശിയപാതയിലായിരുന്നു അപകടം.തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക് ഇടിച്ചുകയറി. തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബം​ഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.