പശ്ചിമ ബംഗാളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോര്‍ട്ട്. കൊൽക്കത്തയിൽ 83 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ചവരിൽ ഭൂരിപക്ഷവും. കോവിഡ് സ്ഥിരീകരിച്ചവരിൽ 47 പേരും വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലും കോവിഡ് കേസുകൾ പിടിവിട്ട് കുതിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ടിപിആർ 8.37 ശതമാനമായി വർധിച്ചു. 1575 പേർ രോഗമുക്തി നേടിയപ്പോൾ 531 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,889 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
english summary; 83 police officers confirm covid in Kolkata
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.