14 February 2026, Saturday

Related news

February 13, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

കെഎസ്‌ആർടിസിക്ക്‌ 90 കോടി രൂപ കൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 24, 2023 9:39 pm

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു.

കോർപറേഷന്‌ ഈ വർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈ വർഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും. ഈ സർക്കാർ 4933.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9886.22 കോടി രൂപയും.

Eng­lish Sum­ma­ry: 90 crore has been allo­cat­ed to KSRTC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.