3 May 2024, Friday

Related news

May 2, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023

കേരളത്തിന് അധിക വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
August 11, 2021 5:07 pm

കേരളത്തിന് അധിക വാക്സീന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം കേരളത്തിന് അറുപതു ശതമാനം അധിക വാക്സീന്‍ നല്‍കിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ജനസംഖ്യ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ കേരളത്തിന് നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്സീന്‍ ആണ്. എന്നാല്‍ 61,36,720 ഡോസ് വാക്സീന്‍ നല്‍കിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തില്‍ 55 ശതമാനം പേര് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 42 ശതമാനം മാത്രമാണ്. കേരളത്തില്‍ 22 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേരളത്തിന് അനുവദിക്കുന്ന കൊവിഡ് വാക്‌സീന്റെ എണ്ണം കുറവാണെന്ന് കാട്ടി ഡോ.കെ പി അരവിന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എതിര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയത്. കേരളത്തില്‍ 22 ശതമാനം പേര് രണ്ടു ഡോസും സ്വീകരിച്ചതായും കേന്ദ്രസര്‍ക്കാര്‍. ദേശീയ തലത്തില്‍ ഇത് 12 ശതമാനം ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.