6 May 2024, Monday

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

രാജ്യത്ത് 36,571 പേർക്ക് കോവിഡ്; 150 ദിവസത്തിനിടയിലെ കുറഞ്ഞ കണക്ക്

Janayugom Webdesk
August 20, 2021 10:54 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,571 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 540 പേർ മരിച്ചു. 3,63,605 പേരാണു ചികിത്സയിലുള്ളത്.

രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ക​ഴിഞ്ഞ ദിവസം 21,116 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15%. ആകെ മരണം 19,246 ആയി.

അതേസമയം,രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു.

നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്സിനുകൾക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് ഒഗസ്റ്റ് അവസാനം അനുമതി നൽകും. 12–18 വയസ്സുകൾക്ക് ഇടയിലുള്ള കുട്ടികൾക്കാകും ഈ വാക്സിൻ നൽകാനാകുക. 

2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക് നൽകാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും. ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എം.എൻ.ആർ.എ വാക്സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളിൽ ഉപയോഗനുമതി നൽകും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിയ്ക്കുന്ന നോവാക്സിന്റെ വാക്സിൻ കോവാവാക്സ്ന് ഡിസംബറിൽ ആകും അനുമതി ലഭിക്കുക. നാല് വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവയുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കി മാർച്ചിൽ ആകും കുട്ടികൾക്കായ് വാക്സിനേഷൻ ആരംഭിക്കുന്നത്.
eng­lish sum­ma­ry; dai­ly covid updates India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.