26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 18, 2024
July 16, 2024
July 7, 2024
June 21, 2024
June 20, 2024
May 7, 2024
May 6, 2024
April 28, 2024
April 23, 2024

ഒരു ദിവസം 3000 ലിറ്റര്‍ വെള്ളം; വേനലില്‍ ആനകളെന്തു ചെയ്യും?

Janayugom Webdesk
കോട്ടയം
May 6, 2024 3:45 pm

മഴ പെയ്താൽ ആന എന്തു ചെയ്യും? നനയുമെന്നാണ് ഉത്തരം. എന്നാൽ കൊടുംവേനലിൽ ആന എന്തു ചെയ്യുമെന്ന് ചോദിച്ചാൽ ഉത്തരം അത്ര എളുപ്പമല്ല, ഒരു നിമിഷം ഒന്ന് ചിന്തിക്കേണ്ടിവരും. ഒരു ദിവസം 500 ലീറ്റർ വരെ വെള്ളം വേണം ആനയ്ക്ക് കുടിക്കാൻ മാത്രമായി. കുളിക്കാനുള്ളതു കൂടി ചേർത്താൽ ശരാശരി 3,000 ലീറ്റർ വെള്ളം വേണം. ടാങ്കറിൽ വെള്ളം വാങ്ങേണ്ട സാഹചര്യം ഉണ്ടെങ്കിൽ ദിനംപ്രതി ശരാശരി 350 രൂപ ചെലവ്. 

ജല അതോറിറ്റിയുടെ ഗാർഹിക ഉപയോഗ നിരക്ക് അനുസരിച്ചാണെങ്കിൽ 43.23 രൂപയുടെ വെള്ളം ഒരു ദിവസം വേണം. തിരുനക്കര ക്ഷേത്രത്തിലെ ആനയായ ശിവൻ കിണർ ജലമാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ മിക്ക ആനകളും ഇങ്ങനെതന്നെ. തിരുനക്കരയിൽ വലിയ ടാങ്കുകൾക്കു പുറമേ 1,000 ലീറ്റർ ശേഷിയുള്ള ഒരു ടാങ്കും ആനത്തറയോട് ചേർന്നുവച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം മൂന്നുതവണ വെള്ളം നിറച്ചിടും.

ശിവൻ അതിൽ നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ സജ്ജീകരിച്ചത്. ചൂട് അസഹനീയമായാൽ ആനയുടെ ചെവിയാട്ടത്തിന് വേഗം കൂടും. ഇതു കാണുമ്പോൾത്തന്നെ കാര്യമറിയാമെന്ന് പാപ്പാൻ ഗോപൻ പറഞ്ഞു. ചെവിയാട്ടി നിന്ന ശിവന്റെ അടുത്തെത്തി ‘പീരൊഴിയാനേ’ എന്നു ഗോപൻ പറയേണ്ട താമസം, ശിവൻ തുമ്പിക്കൈയിൽ വെള്ളം നിറച്ച് തലവഴി ചീറ്റി. ഉഗ്രൻ ഷവർ ബാത്ത്.

Eng­lish Sum­ma­ry: 3000 liters of water a day; What do ele­phants do in summer?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.