18 May 2024, Saturday

ബ്രസീലില്‍ വൻ പ്രളയം: 60 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ബ്രസീലിയ
May 5, 2024 11:43 am

തെക്കൻ ബ്രസീലിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിച്ചു. മണ്ണിടിച്ചിലും കൊടുങ്കാറ്റുമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 70,000ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 70ലേറെ പേരെ കാണാതായി. 74 ഓളം പേർ പ്രളത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

പോര്‍ട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്ത് ഉള്‍പ്പെടെ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോര്‍ട്ടോ അലെഗ്രോയില്‍ ഒഴുകുന്ന ഗ്വായ്ബ നദിയുടെ ഉയരം 5.04 മീറ്ററായിരിക്കുകയാണ്. 

Eng­lish Sum­ma­ry: Mas­sive floods in Brazil: 60 dead, many injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.