19 May 2024, Sunday

Related news

May 10, 2024
May 6, 2024
April 28, 2024
April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ പുരോഹിതനെ ആക്രമിച്ച കേസ്: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Janayugom Webdesk
റായ്പൂർ
September 7, 2021 1:37 pm

റായ്പൂർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ച പ്രവർത്തകരായ മനീഷ് സാഹു, സഞ്ജയ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റായ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് അക്രമാസക്തരായ ആൾക്കൂട്ടം പുരോഹിതനെയും ഒപ്പമുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. ഓഗസ്റ്റ് 29 നായിരുന്നു സംഭവം.
ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും റായ്പൂർ എസ്‌പി അജയ് യാദവ് പറഞ്ഞു. ഭടഗാവ് മേഖലയിൽ ക്രിസ്ത്യൻ പുരോഹിതനായ ഹരീഷ് സാഹുവിന്റെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഹരീഷിനെയും കൂടെയുണ്ടായിരുന്ന ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം ജനറൽ സെക്രട്ടറി അങ്കുഷ് ബാരിയേക്കർ, സംഘടനാ പ്രവർത്തകനായ പ്രകാശ് മസീഹ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തി.

ഇതിനു പിന്നാലെയാണ് വിവിധ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ ആൾക്കൂട്ടം പുരോഹിതനെയും ഒപ്പമുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തത്. നൂറിലേറെ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചത്. മതപരിവർത്തനം നടത്തരുത് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ സംഘമെത്തിയത്. ഇവർ വീട്ടിലെ വസ്തുവകകൾ തല്ലിതകർക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതും കൂടി വായിക്കുക:യുപിയില്‍ ക്രിസ്ത്യന്‍ പുരോഹിതനുനേരെ പൊലീസ് സ്റ്റേഷനകത്തുവച്ച് ഹിന്ദുത്വവാദികളുടെ ആക്രമണം


Eng­lish sum­ma­ry; Chhat­tis­garh: Two BJP activists arrest­ed for attack­ing Chris­t­ian priest

you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.