6 May 2024, Monday

Related news

May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024

ഗുജറാത്തിൽ മലിനജല പമ്പിംഗ് സ്റ്റേഷനിൽ വിഷവാതകം ശ്വസിച്ച രണ്ട് പേർ മരിച്ചു

Janayugom Webdesk
September 7, 2021 3:18 pm

ഗാന്ധിനഗർ: ഗുജറാത്തിൽ മലിനജല പമ്പിംഗ് സ്റ്റേഷനിൽ വിഷവാതകം ശ്വസിച്ച രണ്ട് പേർ മരിച്ചു. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഗുരു നന്നേ പ്രസാദ് (20) , മുകേഷ് ചവ്ദ (30) എന്നിവരാണ് മരിച്ചത്. അഴുക്കുചാലിലെ പൈപ്പ്‌ലൈന്‍ ഉറപ്പിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രസാദ് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. തുർന്ന് ഇയാളെ രക്ഷിക്കുന്നതിനിടെയാണ് ചാവദയും അഴുക്ക്ചാലിലേക്ക് വീണത്. ഇവിടെ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് ഇരുവരും മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസ് അന്വഷണം ആരംഭിച്ചു.

 

Eng­lish Sum­ma­ry: two died in Gujarat after con­sum­ing poi­son gas

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.