26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
June 21, 2024
June 13, 2024
May 29, 2024
May 26, 2024
May 21, 2024
May 2, 2024
May 2, 2024
April 24, 2024
April 22, 2024

യാത്രകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനൊരുങ്ങി കെഎസ്‌ആർടിസി, വൈഫെ ഉൾപ്പടെ സൗകര്യം

Janayugom Webdesk
തിരുവനന്തപുരം
September 11, 2021 7:59 pm

യാത്രകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനൊരുങ്ങി കെഎസ്‌ആർടിസി വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന്​ 44.64 കോടി ഉപയോ​ഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ചു. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്​സ്​ ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകുമെന്നാണ്​ പ്രതീക്ഷ. 8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകൾ വാങ്ങും. തമിഴ്​നാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാ​ഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്​മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.

വരുന്നു ‚സ്ലീപ്പറുകൾ വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെൻററിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാ​ഗത്തിൽ ലെയ്​ലൻറ്​ 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്​ത അശോക്‌ ലെയ്‌ലൻറിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക്‌ 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എ.സി വിഭാ​ഗത്തിൽ ലെയ്​ലൻഡ്​ 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും കോട്ട് നൽകിയതിൽ നിന്ന്​ ലെയ്​ലൻറിന്​ കരാർ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.

വൈഫെ സൗകര്യവും വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലെയ്​ലൻറ്​ കമ്പിനിയുടെ ഉത്തരവാദിത്തത്തിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാ​ഗ്​ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിങ്​ പോയിൻറ്​, കൂടുതൽ ല​ഗേജ് സ്പെയ്​സ്​, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. നിലവിൽ ദീർഘ ദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കം ഉണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ്‌ ബസുകളും ആണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോഗിക്കുന്നത്.

Eng­lish Sum­ma­ry: more pas­sen­ger com­fort ori­ent­ed bus­es with wifi facil­i­ty to be intro­duced by ksrtc 

You may also like this video :

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.