27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 27, 2024
June 26, 2024
June 22, 2024
June 21, 2024
June 13, 2024
May 29, 2024
May 26, 2024
May 21, 2024
May 2, 2024

വിവാഹ ട്രിപ്പിനും ഇനി കെഎസ്ആർടിസി ബസുകള്‍

ഡാലിയ ജേക്കബ് 
ആലപ്പുഴ
April 22, 2024 8:16 pm

ഉല്ലാസയാത്രകളോടൊപ്പം വിവാഹചടങ്ങുകളിലേയ്ക്കും കെഎസ്ആർടിസി ബസുകള്‍ റെഡി. വിവാഹ ട്രിപ്പുകൾക്ക് ഓർഡിനറി മുതൽ സ്വിഫ്ട് സ്ലീപ്പർ വരെയുള്ള വാഹനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്ക് ലഭിക്കും. ദീർഘദൂര സ്വകാര്യ യാത്രകളിൽ ആവശ്യമനുസരിച്ചാവും കൂടുതൽ കെഎസ്ആർടിസി ജീവനക്കാരെ ബസിൽ ഉൾപ്പെടുത്തുക. പരമാവധി 16 മണിക്കൂർ വരെ ബസുകൾ ബുക്ക് ചെയ്യാവുന്ന തരത്തിൽ പുതുക്കിയ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. മിനി ബസ്, ഓർഡിനറി, രാജധാനി, വേണാട്, ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ലോർ നോൺ എ സി, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, വോൾവോ, സ്വിഫ്റ്റ് എസി, സ്വിഫ്ട് സ്ലീപ്പർ എന്നീ വാഹനങ്ങളാണ് സ്വകാര്യ ആവശ്യത്തിന് വാടകയ്ക്ക് വിട്ടു നൽകുക. ഓരോ സ്ലാബിലെയും വാഹനങ്ങൾ നിശ്ചിത പരമാവധി കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തിയാൽ ആനുപാതികകമായ അധിക തുക ഈടാക്കും. 

സ്വകാര്യ ആവശ്യങ്ങൾക്ക് ബസ് വാടകയ്ക്കെടുക്കുന്ന വേളയിൽ 2000 രൂപ തിരികെ നൽകുന്ന ഡെപ്പോസിറ്റായി വാങ്ങും. നിശ്ചയിച്ച ദൂരത്തിലോ, സമയത്തിലോ വ്യത്യാസം വന്നാൽ നിക്ഷേപത്തിൽ നിന്ന് ജിഎസ് ടിയടക്കം കണക്കാക്കും. ബജറ്റ് ടൂറിസത്തിന് ലഭിക്കുന്നത് പോലുള്ള മികച്ച പ്രതികരണമാണ് കെഎസ്ആർടിസിയുടെ വിവാഹ ട്രിപ്പുകൾക്കും ലഭിക്കുന്നതെന്ന് ബജറ്റ് ടൂറിസം സെൽ ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ ഷെഫീക്ക് ഇബ്രാഹിം പറഞ്ഞു. മിനി ബസ് ‑8000 രൂപ, ഓർഡിനറി- 8500, ഫാസ്റ്റ് പാസഞ്ചർ- 9000, സൂപ്പർ ഫാസ്റ്റ്- 9500, എക്സ്പ്രസ്-10, 000, വോൾവോ എ സി- 11,500, വോൾവോ മൾട്ടി ആക്സിൽ‑13,000, സ്വിഫ്ട് എ സി- 12,000, സ്വിഫ്ട് സ്ലീപ്പർ-15,000രൂപ എന്നിങ്ങനെയാണ് ജിഎസ്‌ടി ഉൾപ്പെടുത്താതെ നാല് മണിക്കൂർ യാത്രാനിരക്ക്. സ്വകാര്യ ടൂറിസ്റ്റ് ബസുകളേക്കാളും നിരക്ക് കുറച്ചാണ് കെഎസ്ആർടിസി സർവ്വീസ് നടത്തുന്നത്. അവധിക്കാലമായതിനാൽ ടൂറിസ്റ്റ് ബസുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടായതിനാലും കെഎസ്ആർടിസിക്ക് ഡിമാന്റായി. സ്വകാര്യട്രിപ്പുകളിൽ റോഡ് സുരക്ഷയെ ബാധിക്കുന്ന രീതികളിലെ അലങ്കാരങ്ങളൊന്നും കെഎസ്ആർടിസി അനുവദിക്കുകയില്ല. 

Eng­lish Summary:KSRTC bus­es for wed­ding trip too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.