കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിന് തണലൊരുക്കാനായി സംഘടിപ്പിച്ച ബജി ചലഞ്ചിലൂടെ സമാഹരിച്ചത് 1.78 ലക്ഷം രൂപ. ഹൃദ്രോഗിയായ മണ്ണാറശാല വലിയപറമ്പിൽ മുജീബിന്റെ കുടുംബത്തിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്. ഹൃദ്രോഗം മൂലം ജോലി ചെയ്യാൻ പറ്റാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണ് മുജീബും ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം.
ഇത് ശ്രദ്ധയിൽപ്പെട്ട കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ ഡേവിഡ് ഈ ചലഞ്ചിനായി മുന്നിട്ടിറങ്ങിയിരുന്നു. ഹരിപ്പാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് തെക്കുവശം കഴിഞ്ഞ ദിവസം രാവിലെ രാവിലെ 9 മുതൽ വൈകിട്ട് 8 മണിവരെ ബജി ഉണ്ടാക്കി വിറ്റ് ആയിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്.
ചലഞ്ച് ലൂടെ ലഭിച്ച തുക വൈകുന്നേരം തന്നെ കുടുംബത്തിന് കൈമാറി. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ, ഹരിപ്പാട് ശാന്തിഗിരി ആശ്രമം ഇൻചാർജ് സ്വാമി മധുരനാഥ്, ചേപ്പാട് എസ് എൻ ഡി പി യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ, റിട്ട. ഡി വൈ എസ് പി സുഭാഷ് തുടങ്ങിയവർ ചലഞ്ചിൽ പങ്കെടുത്തു. കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ പ്രവർത്തകർ ചലഞ്ചിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.