3 May 2024, Friday

Related news

May 2, 2024
April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024
April 11, 2024

നെഞ്ചെരിച്ചിൽ, അസിഡിറ്റി അകറ്റാന്‍ ഇനി കുക്കുമ്പര്‍ ജ്യൂസ്

Janayugom Webdesk
October 6, 2021 5:04 pm

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചര്‍മത്തിനും ശരീരത്തിനും ഒരു പോലെ ആരോഗ്യപ്രധമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ കാഴ്ചയില്‍ പച്ച നിറമുള്ള പച്ചക്കറികളെ നമ്മള്‍ ജ്യൂസ് അടിച്ച് കുടിക്കാന്‍ അത്ര ഇഷ്ടപ്പെടാറില്ല. പാവയ്ക്ക പൊലുള്ള പച്ചക്കറികള്‍ ഔഷദഗുണമേറിയവയാണ്. എന്നാല്‍ കയ്പ്പ് ഓര്‍ത്ത് കഴിഞ്ഞാല്‍ ഒന്ന് മടിക്കും കുടിക്കാന്‍. വിശപ്പും ദാഹവും മാറാനായി ആണ് സാധാരണയായി ജ്യൂസുകള്‍ കുടിക്കാറുള്ളത്. സ്വാദില്ലാത്ത ജ്യൂസുകള്‍ അങ്ങനെ നമ്മള്‍ കുടിക്കാനും താല്‍പര്യപ്പെടാറുമില്ല. അത്തരത്തില്‍ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇവയെ ചെറുവെള്ളരി എന്നും പറയാറുണ്ട്. ആരോഗ്യപരമായ ധാരാളം ഗുണങ്ങളുള്ള വെള്ളരി എന്തുകൊണ്ടും ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ സഹായകരമാണ്. അതുകൊണ്ട് തന്നെ ജലത്തിന്റെ സാന്നിധ്യം ശരീരത്തില്‍ ബോഡി ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്യും. സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും കരുവാളിപ്പ് അകറ്റാനും സഹായിക്കുന്നു. 

ബിപി കുറയ്ക്കാനും, വിറ്റമിന്‍ ഇ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ധാരളമാണ് കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കുക്കുമ്പര്‍ ഉത്തമമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ചുളുവുകള്‍ പരിഹരിക്കുകയും ചെയ്യും. കലോറി തീരെയില്ലാത്ത കുക്കുമ്പർ ജ്യൂസ് തടി കുറയ്ക്കാൻ മികച്ചൊരു വഴിയാണ്. സിലികോൺ, സൾഫർ എന്നിവ മുടിവളർച്ചയ്ക്ക് സഹായിക്കും. നടി കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് നല്ലതാണ്.അൾസർ, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ സഹായകരമാകും.

ENGLISH SUMMARY:Benifits of cucumber
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.