27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം; അഭിപ്രായ സ്വാതന്ത്ര്യം ചുരുങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2024 7:00 am

മോഡി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങള്‍. 2024 ജനുവരി മുതല്‍ 34 മാധ്യമ പ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരായെന്നും ഫ്രീ സ്പീച്ച് കളക്റ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള സമയത്ത് രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും അവരെ പിന്തുണച്ച വ്യക്തികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുമെതിരായി ഉണ്ടായ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വ്യക്തിഹത്യ, അറസ്റ്റ്, മാധ്യമ പ്രവര്‍ത്തകരെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുക എന്നിവ മോഡി ഭരണത്തില്‍ സാധാരണമായി. മോഡി ഭരണത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച സംഭവങ്ങളും ഉണ്ടായി. ഫെബ്രുവരി ഒമ്പതിന് നിഖില്‍ വാഗ്ലെ എന്ന മാധ്യമ പ്രവര്‍ത്തകനെ പൂനെയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമം നടന്നു. സമുഹ്യ പ്രവര്‍ത്തകന്‍ വിശ്വംഭര്‍ ചൗധരി, അഭിഭാഷകന്‍ അസിം സരോദ് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് നിഖിലിന് നേര്‍ക്ക് ആക്രമണം അഴിച്ച് വിട്ടത്. 

ഫെബ്രുവരി എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പത്ത് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി- സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായി. 2002 ല്‍ നിര്‍മ്മിച്ച അബ്ദുള്‍ റസാഖ് സക്കരിയ മദ്രസ പൊളിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അവസരത്തിലായിരുന്നു ആക്രമണം. അമൃത് വിചാര്‍ എന്ന പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സഞ്ജയ് കനേര എന്നയാള്‍ക്ക് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് ഏജന്‍സി (എബിസി) അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങള്‍ മോഡി ഭരണത്തില്‍ സെന്‍സര്‍ഷിപ്പിന് വിധേയമായി. എബിസി ന്യൂസിന്റെ അവനി ഡയസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

അവനി ഡയസിന്റെ വിസാ കാലാവധി നീട്ടി നല്‍കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദിപ് സിങ് നിജ്ജര്‍ വധം സംബന്ധിച്ച് എബിസി ലേഖനം പ്രസിദ്ധീകരിച്ചതാണ് മോഡിയെയും ബിജെപിയും ചൊടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. രാമക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി 46 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, അഭിപ്രായ സ്വാതന്ത്യം എന്നിവയ്ക്ക് മേല്‍ കടുത്ത നിയന്ത്രണവും നിരോധനവും മോഡി ഭരണത്തിലല്ലാതെ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫ്രി സ്പീച്ച് കളക്റ്റീവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:Today is World Press Free­dom Day; Free­dom of speech has been curtailed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.