7 May 2024, Tuesday

Related news

April 27, 2024
January 6, 2024
December 3, 2023
November 17, 2023
October 24, 2023
August 17, 2023
April 13, 2023
January 4, 2023
December 27, 2022
November 3, 2022

ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

Janayugom Webdesk
റായ്‍പൂര്‍
October 16, 2021 11:16 am

ഛത്തീസ്ഗഢിലെ റായ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. ശനിയാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്നതിനിടെ ജവാന്മാര്‍ സഞ്ചരിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഇവരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിആര്‍പിഎഫ്ത ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.
Eng­lish Summary;Blast at Raipur rail­way sta­tion in Chhattisgarh
You May Also Like This Video;


.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.