28 May 2024, Tuesday

Related news

May 27, 2024
May 25, 2024
May 25, 2024
May 21, 2024
May 19, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024

വോട്ടെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; 93 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2024 7:00 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 93 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക.
ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേരുകയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ മറ്റ് 25 മണ്ഡലങ്ങളില്‍ ഇന്ന് പോളിങ് നടക്കും.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8) എന്നിങ്ങനെ മണ്ഡലങ്ങള്‍ വിധിയെഴുതും. മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നി മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും.
സുപ്രിയ സുലെ, അധീര്‍ രഞ്ജന്‍ ചൗധരി, ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിങ് ചൗഹാൻ, ദി​ഗ് വിജയ് സിങ്, സുനേത്ര പവാര്‍, ഡിംപിള്‍ യാദവ്, പ്രഹ്ലാദ് ജോഷി, പല്ലവി ഡെംപോ, ബദറുദ്ദീന്‍ അജ്മല്‍ തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥിമാര്‍. ആകെ 1300 സ്ഥാനാര്‍ത്ഥികളില്‍ 130 വനിതകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്തില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്. നാലാംഘട്ട വോട്ടെടുപ്പ് 13നും അഞ്ചാംഘട്ടം 20നും ആറാംഘട്ടം 25നും ഏഴാംഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. 

Eng­lish Sum­ma­ry: Third phase of polling today; Judg­ment writ­ing in 93 constituencies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.