21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 19, 2025
April 18, 2025
April 17, 2025
April 15, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025

കോഴിക്കോടിനെ വിറപ്പിച്ച് കനത്ത മഴ; കുറ്റ്യാടിയിലും ബാലുശ്ശേരിയിലും ഉരുള്‍പൊട്ടല്‍, രണ്ടിടത്ത് മലയിടിച്ചിൽ

Janayugom Webdesk
കോഴിക്കോട്
November 2, 2021 7:49 pm

കോഴിക്കോട് ജില്ലയിൽ വിവിധഇടങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണിൽ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട്- വയനാട് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

മണ്ണിടിച്ചിലിന്റെ ഭാഗമായാണ് ടൗണിലേക്ക് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട് ബാലുശേരി കുറുമ്പൊയിൽ തോരാട് മലയിലും ഉരുൾ പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.

ന്യൂനമർദം അറബിക്കടലിലേക്ക്

ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അറബിക്കടലിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
eng­lish summary;Heavy rain in kozhikode
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.