20 September 2024, Friday
KSFE Galaxy Chits Banner 2

ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം നൽകുന്നത് 1.60 ലക്ഷം ഉച്ചയൂണ്

Janayugom Webdesk
തിരുവനന്തപുരം:
November 3, 2021 7:17 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം 1.60 ലക്ഷം ഉച്ചയൂണ് വിതരണം ചെയ്യുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. പദ്ധതി വഴി നിലവിൽ 4885 കുടുംബശ്രീ വനിതകൾക്ക് ജീവനോപാധി ലഭിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകളുടെ നിലവാരം ഉയർത്തുന്നതിന് ഗ്രേഡിംഗ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കുടുംബശ്രീ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ഗ്രേഡിംഗ് ടൂൾ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്മ, പ്രവർത്തന സമയം, പ്രതിമാസ വിറ്റുവരവ്, വിപണനം, സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളെ എ പ്ലസ്, എ, ബി, സി എന്നീ വിഭാഗങ്ങളിലായി റേറ്റിംഗ് ചെയ്തിട്ടുണ്ട്.

താഴ്ന്ന ഗ്രേഡിലുള്ള ജനകീയ ഹോട്ടലുകൾക്കായി കാര്യശേഷി വികസന പരിശീലനവും അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് പരിശീലനവും നൽകുന്നതിനും സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശികമായ ആവശ്യകതക്കും സാധ്യതക്കുമനുസരിച്ച് കൂടുതൽ ജനകീയ് ഹോട്ടലുകൾ ആരംഭിക്കും. നിലവിൽ ഇത്തരം 1131 ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. പി ബാലചന്ദ്രൻ, വി ശശി, സി സി മുകുന്ദൻ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ENGLISH SUMMARY: 1.60 lakh lunch­es are served dai­ly by janakiya hotels

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.