28 September 2024, Saturday
KSFE Galaxy Chits Banner 2

സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി

Janayugom Webdesk
കൊച്ചി
November 5, 2021 2:12 pm

നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021‑ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വി.-ക്ക് ശേഷമുള്ളതാണ്. കൂടാതെ A0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്സൈസ്  സെഡാനാണ് ഇത്. സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ, ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ട്രാന്‍സ്വേര്‍സ് ടൂള്‍കിറ്റിന്റെ MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള   സ്ലാവിയ, പൂനെയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

രണ്ട് ഡിസൈന്‍ സ്‌കെച്ചുകളില്‍ ആദ്യത്തേതില്‍ സ്ലാവിയയുടെ മുന്‍ഭാഗവും സിലൗറ്റും ഉള്‍ക്കൊള്ളുന്നു.  മോഡലിന്റെ പേര് കമ്പനിയുടെ ആദ്യകാലങ്ങളെ ഓര്‍മിപ്പിക്കുന്നു, സ്ഥാപകരായ വക്ലാവ് ലോറിനും വക്ലാവ് ക്ലെമന്റും 1896 മുതല്‍ വിറ്റ മ്ലാഡ ബോലെസ്ലാവില്‍  എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിന്  ചെക്ക് ഭാഷയില്‍ മഹത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രം കാറിന്റെ ലോ ഫ്രണ്ട് സെക്ഷന്‍ കാണിക്കുന്നു, അതില്‍ വീതിയേറിയ, ഷഡ്ഭുജാകൃതിയിലുള്ള സ്‌കോഡ ഗ്രില്ലും സ്ലെണ്ടെര്‍, ഷാര്‍പിലി ഡിഫൈന്‍ഡ് ആയതുമായ  ഹെഡ്ലൈറ്റുകളുമാണുള്ളത്, അത്  എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പാണ്. കൂപ്പെ-ശൈലിയിലുള്ള സില്‍ഹൗട്ടും നീളമുള്ള വീല്‍ബേസും കൂടാതെ മുന്‍ ചിറകുകളില്‍ സ്‌കോഡ വേര്‍ഡ് മാര്‍ക്ക് ഉള്ള ഒരു വ്യതിരിക്തമായ ബാഡ്ജും ദൃശ്യമാണ്.

രണ്ടാമത്തെ സ്‌കെച്ച് പുതിയ സ്‌കോഡ സ്ലാവിയയുടെ പിന്‍ഭാഗത്തെ കേന്ദ്രീകരിക്കുന്നു. സെഡാന്റെ റൂഫ്ലൈന്‍ പിന്‍ഭാഗത്തേക്ക് പതുക്കെ ചരിഞ്ഞു, അവിടെ അത് ബൂട്ട് ലിഡിലേക്ക് മനോഹരമായി ചേരുന്നു. മോഡലിന്റെ വ്യതിരിക്തമായ രൂപത്തിന് കൂടുതല്‍ സ്പര്‍ശങ്ങള്‍ ചേര്‍ക്കുന്നത് ബ്ലോക്ക് അക്ഷരങ്ങളിലുള്ള സ്‌കോഡ വേര്‍ഡ്മാര്‍ക്കും ക്രോം സ്ട്രിപ്പോടുകൂടിയ പിന്‍വശത്തെ ഏപ്രണുമാണ്. കൂടാതെ, ഇരുവശത്തുമുള്ള റിഫ്‌ലക്ടറുകള്‍ വാഹനത്തിന്റെ വീതി എടുത്ത് കാണിക്കുന്നു. സി-ആകൃതിയിലുള്ള സ്‌കോഡ ലൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന, ടെയില്‍ലൈറ്റുകള്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ട് ലിഡിലേക്ക് നീളുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍, സ്‌കോഡ സ്ലാവിയ പ്രാദേശികമായി വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ MQB A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഇതിനകം ഇന്ത്യയുടെ പുതിയ, കര്‍ശനമായ സുരക്ഷ, എമിഷന്‍ സ്‌പെസിഫിക്കേഷനുകള്‍ നിറവേറ്റുന്നതിനായി  രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച വിജയകരമായ സ്‌കോഡ കുഷാക്ക് പോലെ, പുതിയ പ്രീമിയം മിഡ്സൈസ് സെഡാന്‍ പൂനെയിലെ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ ടെക്നോളജി സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ്.

Eng­lish Summary:Skoda Auto has released the first sketch­es of the new Slavia

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.