ഇടുക്കി പൂപ്പാറ മുള്ളംതണ്ടിൽ ശക്തമായ മഴയ്ക്കൊപ്പം നിറം മാറി ഒഴുകിയ നീരുറവ ആശങ്ക ഉയർത്തി.ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് സ്ഥലത്ത് നിന്നും 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജിയോളജിക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ലാ ജിയോളജിസ്റ്റ് ഡോ.സുനിൽ കുമാർ പറഞ്ഞു.
ഇന്നലെയാണ് പൂപ്പാറ മള്ളം തണ്ടിൽ തുരുത്ത് കുടിയിൽ ഉണ്ണിയുടെ കൃഷിയിടത്തിലൂടെ ഒഴുകുന്ന നീർച്ചാലിൽ വെള്ള നിറം കണ്ടത്. മുമ്പുണ്ടായിരുന്നതിലും നീരൊഴുക്ക് ശക്തമാവുകയും വെള്ളത്തിന്റെ നിറം മാറിയതിനൊപ്പം മണലും വെള്ളിയും ഒഴുകിയെത്തുകയും ചെയ്തു. തുടർന്ന് ഉടുമ്പൻ ചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽ കണ്ട് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ മണ്ണിനടിയിൽ നിന്നും വരുന്ന നീരുറവയുടെ ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ലാ ജിയോളജിസ്റ്റ് സുനിൽകുമാർ കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമര്‍പ്പിക്കും. മഴ ശക്തമാകുമെന്ന് അറിയിപ്പുള്ളതിനാൽ ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികേ വീടുകളിലേക്ക് എത്താവു എന്നും ജിയോളജിക്കൽ വിഭാഗം പറഞ്ഞു. നിലവിൽ 15 കുടുംബങ്ങളും ബന്ധുവീടുകളിലാണ് കഴിയുന്നത്.
english summary;In Idukki, the spring changes color and flows
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.