26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 21, 2024
August 13, 2024
July 9, 2024
June 22, 2024
April 1, 2024
March 30, 2024
March 11, 2024
February 20, 2024
February 5, 2024

കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
November 11, 2021 2:37 pm

കഴിഞ്ഞ ആറ് വര്‍ഷമായ് സംസ്ഥാനം ഇന്ധന നുകുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ നികുതി കുറക്കുകയാണ് ചെയ്തത്. ആറ് വര്‍ഷം കൊണ്ട്1560 കോടിയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. കൊവിഡ് സമയത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഉള്‍പ്പെടെ കൊവിഡ് സെസ് ഏർപ്പെടുത്തി. എന്നിട്ടും കേരളം അത് ചെയ്യുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്.
ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തെന്ന് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
eng­lish summary;Kerala has not increased fuel tax for six years; Finance Min­is­ter KN Balagopal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.