23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 28, 2024
August 20, 2024
February 14, 2023
December 2, 2022
September 18, 2022
August 20, 2022
August 18, 2022
March 9, 2022
February 22, 2022

‘പത്തൊമ്പതാം നൂറ്റാണ്ട്’ കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

Janayugom Webdesk
November 14, 2021 3:50 pm

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

നീലിയായി രേണു സൗന്ദര്‍ ഈശ്വരൻ നമ്പുതിരിയായി രാഘവന്‍ എത്തുന്നു, കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

അധസ്ഥിതയാണെങ്കിലും പെണ്ണിൻെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശ്ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.“ചാലക്കുടിക്കാരൻ ചങ്ങാതിയിലെ” ഒരു നായികയായി വന്ന രേണു ആണ് നീലിയെ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു 19-ാം നുറ്റാണ്ടിലേത്. അനീതിയെ എതിർക്കാൻ ഒരു സംഘടനകളും ഇല്ലാതിരുന്ന കാലം. ബിജെപിയോ, കോൺഗ്രസ്സോ, കമ്മ്യൂണിസ്റ്റ് പാർട്ടിയോ പോലുള്ള രാഷ്ട്രീയ സംഘടനകളേപ്പറ്റിയോ കൂട്ടായ്മകളേപ്പറ്റിയോ ചിന്തിക്കാൻ തുടങ്ങുക പോലും ചെയ്യാത്ത കാലം.

അധികാര വർഗ്ഗത്തിനെതിരെ ആഞ്ഞൊന്നു നോക്കിയാൽ പോലും തല കാണില്ല എന്ന അവസ്ഥയുള്ള അക്കാലത്ത് പ്രത്യേകിച്ചും അധസ്ഥിതരായ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ? വരേണ്യവർഗ്ഗത്തിനു മുന്നിൽ വെറും ദുശ്ശകുനങ്ങളായി മാറിയ ആ അശരണക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും അവർക്കു വേണ്ടി ഉയർന്ന ശബ്ദമായിരുന്നു നീലിയുടെത്. നുറു കണക്കിനു പട്ടാളവും പൊലീസും നീലിക്കും കൂട്ടർക്കും മുന്നിൽ നിരന്നു നിന്നപ്പൊഴും ഉശിരോടെ അവൾ ശബ്ദിച്ചു.
“മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്” ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ പിൻബലത്തിൽ തൻെറ സഹജീവികൾക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറായ നീലിയുടെ കഥ പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കും. രേണു സൗന്ദർ എന്ന പുതിയ തലമുറക്കാരി ഇരുത്തം വന്ന ഒരു അഭിനേത്രിയായി മാറിയിരിക്കുന്നു. ഈ കഥാപാത്രത്തിലുടെ. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ വലിയ ചരിത്ര സിനിമ ഇതുപോലെയുള്ള നിരവധി കഥാപാത്രങ്ങളാൽ അർത്ഥവത്താകുന്നു.

ENGLISH SUMMARY:8th char­ac­ter poster of pathon­patham noot­tan­du released by direc­tor vinayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.