സമ്പന്ന രാജ്യങ്ങളിൽ കോവിഡ് ബൂസ്റ്റര്‍ വാക്സിനുളുടെ അസമമായ വിതരണവും , ദരിദ്ര രാജ്യങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിനുകള്‍ പോലും നല്‍കാന്‍ കഴിയാത്തതും ആക്ഷേപ സമാനമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . ഉയർന്ന വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ സംഭരിക്കുന്നത് തുടരുകയാണെന്നും ഇതുമൂലം ദരിദ്ര രാജ്യങ്ങൾക്ക് വാക്സിന്‍ ലഭ്യമാകുന്നില്ലെന്നും ഗെബ്രിയേസസ് വിമര്‍ശനമുന്നയിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പ്രാഥമിക വാക്സിന്‍ ഡോസുകളേക്കാൾ ആറിരട്ടി ബൂസ്റ്റര്‍ ഡോസുകള്‍ ആഗോളതലത്തിൽ പ്രതിദിനം നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ടുന്ന അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരും പ്രായമായവരും മറ്റ് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് വാക്സിന്റെ പ്രാഥനിക ഡോസുകള്‍ ലഭിച്ചിട്ടില്ലെന്നിരിക്കെ ആരോഗ്യമുള്ളവര്‍ക്ക് ബൂസ്റ്ററുകൾ നൽകുന്നതിനോ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനോ അർത്ഥമില്ലെന്നും അദ്ദേഹം വിമർശിച്ചു.
വാക്സിന്‍ വിതരണത്തിലെ അസമത്വം , ആഫ്രിക്ക പോലുള്ള രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ് വാക്സിന്റെ രണ്ട് ഡോസും എടുത്തിട്ടുള്ളത്. ആഗോള വാക്‌സിൻ പ്രതിസന്ധി പരിഹരിക്കാതെ കോവിഡ് വ്യാപനത്തിന് അവസാനമുണ്ടാകില്ലെന്നും ഗെബ്രിയേസസ് പറഞ്ഞു.
English Summary : who on vaccine distribution instability
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.