22 November 2024, Friday
KSFE Galaxy Chits Banner 2

ബെലാറസ് — പോളണ്ട് അതിര്‍ത്തി പ്രതിസന്ധികള്‍ക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളെന്ന് പുടിന്‍

Janayugom Webdesk
മോസ്‍കോ
November 14, 2021 7:35 pm

ബെലാറസ് — പോളണ്ട് അതിര്‍ത്തിയിലെ കുടിയേറ്റ പ്രതിസന്ധികള്‍ക്ക് ആത്യന്തികമായ ഉത്തരവാദിത്തം പാശ്ചാത്യ രാജ്യങ്ങള്‍ക്കാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്‍. കുടിയേറ്റക്കാരുമായുള്ള ഈ പ്രതിസന്ധികൾ എവിടെ നിന്നാണ് വന്നതെന്ന് നാം മറക്കരുത്. ഈ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത് ബെലാറസ് അല്ലെന്നും പാശ്ചാത്യ‑യൂറോപ്യൻ രാജ്യങ്ങൾ തന്നെയാണ് കാരണങ്ങൾ സൃഷ്ടിച്ചതെന്നും പുടിന്‍ വിമര്‍ശനമുന്നയിച്ചു.

യൂറോപ്യൻ യൂണിയന്‍ അതിർത്തികളിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാൻ റഷ്യ ബെലാറസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന പോളണ്ടിന്റെ ആരോപണങ്ങള്‍ക്കെതിരെയും പുടിൻ തിരിച്ചടിച്ചു. റഷ്യയ്ക് നിലവിലെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സംഘർഷങ്ങളെ പരാമർശിച്ച്, ബെലാറസ് അതിർത്തിയിലെ കുടിയേറ്റക്കാരിൽ ഇറാഖി കുർദുകളും അഫ്ഗാനികളും ഉണ്ടെന്നും പുടിൻ ചൂണ്ടിക്കാട്ടി. ഈ കുടിയേറ്റേക്കാര്‍ ബെലാറസ് വഴിയാണ് വന്നതെന്നത് ആശ്ചര്യകരമല്ലെന്നും പുടിന്‍ കുട്ടിച്ചേര്‍ത്തു. കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ ഇടപെടുമെന്ന വാദവും പുടിൻ നിഷേധിച്ചു. 

ബെലാറസിന്റെ അതിർത്തിയിലുള്ള പോളണ്ട് സെെന്യം കുടിയേറ്റക്കാരെ മർദ്ദിക്കുകയും അവരുടെ തലയ്ക്ക് മുകളിൽ വെടിയുതിർക്കുകയും ചെയ്താതായും പുടിന്‍ ആരോപിച്ചു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും ജർമ്മൻ ചാൻസലർ ആംഗല മെർക്കലും പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കുടിയേറ്റക്കാർ പ്രധാനമായും ജർമ്മനിയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. 

Eng­lish Sum­ma­ry : vlad­mir putin on belarus poland bor­der dispute

You may also like this video :

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.